മാധുര്യമായ ഗാനാലാപനം കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ വലിയ സ്ഥാനം നേടിയ താരമാണ് റിമി ടോമി.താരം സോഷ്യൽ വളരെ ഏറെ സജീവമാണ്.റിമിയുടെ സ്വന്തം വിശേഷങ്ങളും അതെ പോലെ തന്നെ കുടുംബ വിശേഷങ്ങളും എല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്പില് താരം പങ്ക് വെക്കാറുണ്ട്. ഈ അടുത്ത സമയത്ത് തന്റെ സഹോദരി റീനുവിന്റെ ഇളയ കുഞ്ഞ് കുട്ടിമണിയുടെ മാമോദീസയുടെ ചിത്രങ്ങള്‍ എല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഹോദരന് റിങ്കുവിന്റെയും മുക്തയുടെയും മകള്‍ കണ്മണി, സഹോദരിയുടെ മൂത്ത മക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു മനോഗര വീഡിയോ പങ്കുവെയ്ക്കുകയാണ് റിമി.
View this post on Instagram
ഇപ്പോളിതാ റിമി പങ്കുവച്ചിരിക്കുന്നത് കുട്ടാപ്പിക്കും കണ്മണിക്കും കുട്ടിമണിക്കും ഒപ്പം ഒരു പാട്ടു പാടിക്കൊണ്ടുള്ള വീഡിയോ ആണ്.പച്ചക്കറിക്കായ തട്ടില്‍ എന്ന പാട്ടാണ് കുട്ടിമണിക്ക് വേണ്ടി റിമിയും കുട്ടാപ്പിയും കണ്മണിയും പാടുന്നത്.അടുത്തിടെ മഴവില്‍ മനോരമയില്‍ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പര്‍ 4’ എന്ന റിയാലിറ്റി ഷോയില്‍ റിമിക്കൊപ്പം എത്തിയ കണ്മണിയുടെയും കുട്ടാപ്പിയുടെയും വീഡിയോയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.