ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിമിടോമി. തന്റെ സംസാര ശൈലി കൊണ്ടും അഭിനയം കൊണ്ടും ഗാനം കൊണ്ടും ഏറെ ശ്രദ്ധ നേടുവാൻ റിമി ടോമിക്ക് സാധിച്ചു. അവതാരികയായി ഇന്ന് പല ടിവി പ്രോഗ്രാമുകളിലും തിളങ്ങുകയാണ് താരം. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമി ടോമിയുടെ ഒരു അഭിമുഖമാണ്. കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ പോയ റിമി ഗായികയായതിനെ കുറിച്ചാണ് തുറന്നു പറയുന്നത്. സംഭവത്തെ കുറിച്ച് പ്രിയഗായിക പറയുന്നത് ഇങ്ങനെ..
ഒന്നെങ്കില്‍ കന്യാസ്ത്രീ അല്ലെങ്കില്‍ നഴ്സ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് താന്‍ ആകുമായിരുന്നു. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ഉറപ്പായും മഠം പൊളിച്ച് ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടു. പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയര്‍ പാടുന്ന വ്യക്തിയായിരുന്നു ഞാന്‍. എല്ലാ കുർബാനയിലും മുടങ്ങാതെ ഞാന്‍ പങ്കെടുത്തിരുന്നു. അങ്ങനെ എന്നെ സഭയില്‍ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒന്‍പതാം ക്സാസ് വരെ ഞാനും അതിന് സമ്മതം മൂളി. പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. പെണ്‍കുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. അപ്പോള്‍ സിസ്റ്റര്‍മാര്‍ വിളിക്കാന്‍ വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സിസ്റ്ററെ ഇപ്പോള്‍ കന്യാസ്ത്രീ ആകാന്‍ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോള്‍ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…