മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത്. ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളിലൂടെ മലയാളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിന്നു. പരമ്പരയിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജാണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി.
റിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റാർ മാജിക്കിന് വേണ്ടി വൈശാലിയായിട്ടാണ് താരം മേക്കോവർ നടത്തിയിരിക്കുന്നത്. കൂടെ ഋഷിശൃംഗനായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ടീം’ ബിനീഷ് ബാസ്റ്റിനുമുണ്ട്. ജിനീഷ് ഫോട്ടോജനിക്കാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പക്വതയുള്ള വേഷങ്ങളിൽ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ് ആരാധകരുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി റിനി എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. 21 വയസായെന്ന് ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോ സഹിതം നൽകിയായിരുന്നു അന്ന് റിനി മറുപടി നൽകിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആരാധകരും ഞെട്ടിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…