തീയറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ് കന്നഡ ചിത്രം കാന്താര. മലയാളം ഉള്‍പ്പെടെ മറ്റ് ഭാഷകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ ചിത്രം എന്ന ബഹുമതിയാണ് ചിത്രം നേടിയിരിക്കുന്നത്.
നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനെക്കാള്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷന്‍ നിര്‍മിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര. നിന്നിന്‍ഡേല്‍, മാസ്റ്റര്‍പീസ്, രാജകുമാര, കെജിഎഫ് 1, യുവരത്ന, കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയുള്‍പ്പെടെ കന്നഡയിലെ മിക്ക ബോക്‌സോഫീസ് ഹിറ്റുകളുടെയും പിന്നില്‍ ഹോംബാലെയാണ്. രക്ഷിത് ഷെട്ടിയുടെ ‘റിച്ചാര്‍ഡ് ആന്റണിയാണ്’ കമ്പനിയുടെ അടുത്ത പ്രോജക്ട്. രാഘവേന്ദ്ര സ്റ്റോഴ്സിന്റെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 19-ാം കാന്തപുരയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…