Categories: MalayalamNews

കുടുംബസമേതം തീയറ്ററിൽ കാണേണ്ട ചിത്രമാണ് സാജൻ ബേക്കറിയെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ്

അജു വർഗീസ്, ലെന, ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു ഒരുക്കിയ സാജൻ ബേക്കറി സിൻസ് 1962 പ്രേക്ഷകശ്രദ്ധ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തെ കുറിച്ച് ഋഷിരാജ് സിംഗ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന് അജു വർഗീസ് നന്ദിയും അർപ്പിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട ഋഷിരാജ്‌ സിംഗ് സർ, സാജൻ ബേക്കറിയെ കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ ഞങ്ങൾ അത്രയേറെ വിലമതിക്കുന്നു. നന്ദി സർ 🙏. അദ്ദേഹത്തിന്റെ വാക്കുകൾ….

“കാലം മാറി പുതിയ കാലത്തിനനുസരിച്ച് സിനിമയിൽ കാണിക്കാൻ ഒരുപാട് വെറൈറ്റി വിഷയങ്ങളും വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ പുതിയ കഥാപാത്രങ്ങളും വരികയാണ്, പക്ഷേ നാം വർഷങ്ങളായി കണ്ടുവളർന്ന കഥാപാത്രങ്ങൾ പല ഭാഷകളിലും ഇല്ലാതാകുന്നു. സഹോദരൻ, ഓപ്പോൾ, വയസ്സായ അച്ഛൻ, അമ്മ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ഇപ്പോഴത്തെ സിനിമകളിൽ വലിയ പ്രാധാന്യം ഇല്ലാതെയാണ് കാണിക്കുന്നത്. മോഹൻലാലിന്റെ ‘ബാലേട്ടൻ’, മമ്മൂട്ടിയുടെ ‘വാത്സല്യം’, പത്മരാജൻ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’ മുതലായവയെ പോലുള്ള സിനിമകൾ കാണാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാൻ. ‘സാജൻ ബേക്കറിയിൽ’ പഴയകാലങ്ങളിൽ പോലെ സഹോദരി സഹോദരന്മാർ തമ്മിലുള്ള ബന്ധം കാണിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം നന്നായിട്ട് നടന്നിട്ടുണ്ട്. അച്ഛന്റെ ബേക്കറി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി സഹോദരി സഹോദരന്മാർ തമ്മിലുള്ള മത്സരമാണ് ഈ സിനിമയിലെ പ്രമേയം. സഹോദരീ സഹോദരന്മാരായി അജു വർഗീസും ലെനയും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഒരു സ്ത്രീയുടെ വിവാഹശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതും, വിവാഹ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങളും മറ്റും വ്യത്യസ്തമായ ഒരു രീതിയിൽ ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്.

സഹ നടീനടന്മാർ ആയിരുന്ന അജു വർഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിക്കുകയാണ് ഉണ്ടായത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള അജുവർഗീസ് അഭിനയമല്ല ഈ സിനിമയിൽ, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയിൽ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാൽ മനസ്സിലാകും. തന്റെ ആദ്യസിനിമയായ ‘സ്നേഹ’ത്തിൽ തുടങ്ങി, മലയാളസിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം കാണുന്നത്. ഈ സഹോദരങ്ങളുടെ അമ്മാവന്റെ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി നല്ലൊരു സിനിമ ചെയ്യാൻ സംവിധായകൻ അരുൺ ചന്തുവിനായി. നാം എല്ലാവരും ബൺ കഴിക്കാറുണ്ട് എന്നാൽ ജാഫർ ഇടുക്കി ഈ സിനിമയിൽ ക്രീം ബൺ കഴിക്കുന്ന രംഗം വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. രഞ്ജിതാ മേനോൻ, ഗ്രേസ് ആന്റണി, ഭഗത്, ജയൻ ചേർത്തല, രമേശ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങൾ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ദൃശ്യം സിനിമയിൽ തൊടുപുഴയുടെ സൗന്ദര്യം പകർത്തിയത് പോലെ, സാജൻ ബേക്കറിയും റാന്നി ടൗണും മനോഹരമായി ഒപ്പിയെടുക്കാൻ ക്യമാറാമാൻ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്. സാധാരണ ഒരു സിനിമയിൽ ഇന്റർവെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റർവെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീൽ നിലനിർത്തുന്നതിൽ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്. ഈ സിനിമയുടെ എല്ലാ രംഗങ്ങളും ആസ്വദിക്കുന്നതിനായി എല്ലാവരും കുടുംബസമേതം തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് ‘സാജൻ ബേക്കറി Since 1962′”

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago