ഒറിജിനൽ കുഞ്ഞെൽദോയെ പരിചയപ്പെടുത്തി ആർ ജെ മാത്തുക്കുട്ടി

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ എന്ന ചിത്രം. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ഒറിജിനൽ കുഞ്ഞെൽദോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. സിനിമ പാരഡിസോ ക്ലബിലാണ് ആർ ജെ മാത്തുക്കുട്ടി യഥാർത്ഥ കുഞ്ഞെൽദോയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റ് പങ്കുവെച്ചത്.

ആസിഫ് അലിക്കൊപ്പം യഥാർത്ഥ കുഞ്ഞെൽദോ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് മാത്തുക്കുട്ടി കുറിപ്പ് പങ്കുവെച്ചത്. ‘ഓർമ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നിൽക്കുന്ന ഈ കുഞ്ഞെൽദോ. യുസി കോളേജിലെ ക്ലാസ്മുറിയിൽ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്ക്രീനിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തിൽ അവൻ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres’ – മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഡിസംബർ 24നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഗോപിക ഉദയനാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ 19കാരനായിട്ടാണ് ആസിഫ് അലി. കോളജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago