Categories: Malayalam

“മാമാങ്കം ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും” മാമാങ്കം കണ്ട് കഴിഞ്ഞ ‘ഏക ഫാൻസ്കാരൻ’ ഡോൺമാക്‌സ് പറയുന്നു

മലയാളി സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. പ്രേക്ഷകർക്ക് ഈ ചിത്രത്തോടുള്ള പ്രതീക്ഷയുടെ തെളിവായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ലഭിച്ച പ്രതികരണം. ട്രെയിലറിന് ഇതുവരെ യൂട്യൂബിൽ ലഭിച്ച കാഴ്ചകൾ 19 ലക്ഷത്തിനു മേലെയാണ്. ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ ചിത്രം എങ്ങനെ ഉണ്ടാകും എന്ന ചർച്ചകൾ സോഷ്യൽമീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ആരംഭിച്ചു. ഇപ്പോൾ സിനിമ പൂർണമായും കണ്ട ഒരാളുടെ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്. മാമാങ്കം ട്രെയിലർ എഡിറ്റ് ചെയ്ത പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആണ് മാമാങ്കം കണ്ട ആ പ്രേക്ഷകന്‍. ഡോൺ മാക്സ് മാക്സ് ഒരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് കൂടി റോബർട്ട് പറഞ്ഞു വയ്ക്കുന്നുണ്ട്.

റോബർട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1998 ഏപ്രിൽ 7 നു ഒരു വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നിൽ ഒരു വരവേല്പിനുള്ള ഒരുക്കം നടക്കുന്ന സീൻ. എല്ലാവരും പ്രീ ഡിഗ്രീ പിള്ളേർ. കോട്ടയത്തെ മമ്മൂട്ടി ഫാൻസ്‌ പിള്ളേർ ആണ് കക്ഷികൾ. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂർ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കം ആണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനർ വലിച്ചു പോസ്റ്റിൽ കെട്ടണം. കൂട്ടത്തിൽ ഒരേ ഒരാൾക്കേ പോസ്റ്റൽ കയറാൻ വശമുള്ളു. ആ പയ്യൻ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡിൽ കൂടി പോയ ചിലർ കളിയാക്കി, ചിലർ ചീത്ത വിളിച്ചു.. അതൊന്നും മൈൻഡ് ചെയ്യാതെ പണി പൂർത്തിയാക്കിയിട്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു “മമ്മൂക്ക കീ ജയ് “.

ഇന്നലെ പുലർച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹലോ പറഞ്ഞപ്പോളെ കേട്ടതു അന്ന് കോട്ടയത്ത്‌ മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും “മമ്മൂക്ക കീ ജയ് “.

ഞാൻ ചോദിച്ചു എന്തേ ഡോൺ, എന്താ സംഭവം?.. ഡോൺ പറഞ്ഞു, എടാ ഞാൻ മാമാങ്കം ട്രെയിലറിന്റെ വർക്കിൽ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ, അത്രയേറെ ആവേശം എന്നിലെ മമ്മൂട്ടി ഫാനിൽ ഉണർത്താൻ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം ട്രെയിലർ കണ്ടപ്പോൾ ആ ആവേശം ഇരട്ടിയുമായി.

അന്ന് പോസ്റ്റിൽ വലിഞ്ഞു കയറിയ ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി. മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറർ ആയിരുന്നു ഡോൺ. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിൻ സെക്രട്ടറി ആയിരുന്ന റെജീസ് ആന്റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിർമ്മാതാവായും എക്സിബിറ്ററായും രംഗത്തുണ്ട്. അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ പ്രമോദും ഇപ്പോഴത്തെ ആംചി മുംബൈയുടെ കലാകാരൻ ആശിഷും ഒപ്പം ഉണ്ടായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി ഭാസ്കറും സൈഫുദീനും രംഗത്തുണ്ട്

ഞങ്ങളുടെ കൂട്ടത്തിൽ കൂടുതൽ മിടുക്കൻ ഡോൺ മാക്സ് ആയിരുന്നത് കൊണ്ടാവണം, സ്വാഭാവികമായും മമ്മുക്കയുടെ അടുത്ത് ആദ്യം അവൻ എത്തിപ്പെട്ടത്. അദ്ദേഹമാകട്ടെ ഡോണിൽ എന്തോ ഒരു “സ്പാർക്” തോന്നി ഡോണിന് ഒരു ട്രെയിലർ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവൻ ശരിക്കും ഉപയോഗിച്ചു.. ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാൻ. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയിൽ പങ്കാളിയാകാൻ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും. മാമാങ്കത്തിന്റെ ട്രെയിലർ എഡിറ്റ്‌ ചെയ്തത് ഡോൺ മാക്സ് ആണ്

മമ്മുക്ക കണ്ടെത്തിയ ആ പയ്യൻ ഇന്ന് മോഹൻലാൽ സാർ ഉൾപ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കിൽ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം” മാമാങ്കം ” സിനിമ മുഴുവനും കണ്ട ഏക ഫാൻസ്‌കാരൻ ഡോൺ ആണല്ലോ !!!

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago