ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 5 പരിപാടിയിൽ നിന്നും റോബിൻ രാധാകൃഷ്ണനെ പുറത്താക്കി. ഇത് രണ്ടാം തവണയാണ് ഒരേ പരിപാടിയിൽ നിന്ന് റോബിൻ രാധാകൃഷ്ണൻ പുറത്താകുന്നത്. ബിഗ് ബോസ് പരിപാടി നടത്താൻ കഴിയില്ലെന്ന് ഹൗസിനുള്ളിൽ വെല്ലുവിളിച്ച റോബിൻ ഹൗസിലെ സാധനങ്ങൾ നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് കൺഫഷൻ റൂമിലേക്ക് റോബിനെ വിളിച്ചു വരുത്തിയ ബിഗ് ബോസ് ഇപ്പോൾ തന്നെ റോബിനെ ഷോയിൽ നിന്ന് പുറത്താക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ അതിഥിയായാണ് ഇത്തവണ എത്തിയത്. വീക്കിലി ടാസ്ക് ആയ ബിബി ഹോട്ടൽ ടാസ്കിലെ പോയിന്റുകൾ സംബന്ധിച്ച് അഖിൽ മാരാർക്കും ജുനൈസിനും ഇടയിൽ തർക്കം നടന്നിരുന്നു. അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളി. ഇതിനിടെ ഹൗസിൽ നടന്നത് കായികമായ ആക്രമമാണെന്നും അതിനാൽ അഖിലിനെ പുറത്താക്കണമെന്നും റോബിൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തട്ടിക്കയറിയ റോബിൻ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൗസിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുമെന്ന് വെല്ലുവിളിച്ചു.
ഇതിനിടയിൽ അഖിലിനെയും ജുനൈസിനെയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ഇരുവർക്കും താക്കീത് നൽകി ഹൗസിനുള്ളിലേകക് അയച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് അറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ”ഞാന്‍ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകൂ.” എന്നൊക്കെ റോബിന്‍ വെല്ലുവിളിച്ചു. ഹൗസിനുള്ളിലെ ക്യാമറ നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ റോബിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ഷോയ്ക്ക് തടസമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു,
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…