ഒടുവിൽ കാത്തിരുന്ന ആ സിനിമ എത്തുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതവും കരിയറും കേസും പീഡനവും സഹനവും ദൃശ്യവൽക്കരിക്കുന്ന ബഹുഭാഷാച്ചിത്രമായ ‘റോക്കറ്റ്റി: ദ നമ്പി എഫക്ട്’ റിലീസ് ആകുന്നു. 2022 ഏപ്രിൽ ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ലോകമെമ്പാടും ചിത്രം തിയറ്റർ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവർത്തകർ.
നടൻ ആർ മാധവൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണൻ ആയി എത്തുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി ആറു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ മാധവനെ കൂടാതെ സൂര്യ, ഷാരുഖ് ഖാൻ, സിമ്രാൻ എന്നിവരും ഹോളിവുഡിൽ നിന്നും ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കാൻ മാധവൻ ശാരീരികമായും വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആറു രാജ്യങ്ങളിലായാണ് നടന്നത്.
‘വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവർത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നു. ഓർമകളുടെ ഭ്രമണപഥം എന്ന എന്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷം.’ – ചിത്രത്തിന്റെ കോ ഡയറക്ടർ ആയി പ്രവർത്തിച്ച പ്രജേഷ് സെൻ തന്റെ സന്തോഷം പങ്കുവെച്ചു. മാധവനൊപ്പം മലയാളിയായ വർഗ്ഗീസ് മൂലന്റെയും വിജയ് മൂലന്റെയും കമ്പനിയായ വർഗ്ഗീസ് മൂലൻ പിക്ച്ചേഴ്സ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…