Categories: MalayalamNews

ഇബ്ലീസിലൂടെ രോഹിത് വീണ്ടും തെളിയിക്കുന്നു,മലയാള സിനിമയിലെ മറ്റൊരു ലിജോ ജോസ് പെല്ലിശ്ശേരി ആണ് താനെന്ന്

രോഹിത് വി എസ് – ഈ പേര് മലയാളികൾ ആദ്യം ശ്രദ്ധിക്കുന്നത് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടനിലൂടെയാണ്. ഓമനക്കുട്ടൻ എന്ന അന്തർമൂഹനായ വ്യക്തിയുടെ ജീവിതത്തിലൂടെ തന്റെ ആദ്യ സിനിമ ഒരുക്കിയ രോഹിത് ആദ്യ സിനിമയിൽ തന്നെ പരീക്ഷണത്തിന്റെ ഒരു ബലികേറാമല തന്നെയാണ് കയറിയത്.

രോഹിത് വി എസ്,സംവിധായകൻ

ആദ്യ ആഴ്ചപോലും സിനിമ തികയ്ക്കില്ല എന്നുറപ്പിച്ച സാഹചര്യത്തിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെയും ചിത്രത്തിന്റെ നായകൻ ആസിഫ് അലിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ സിനിമാ പ്രേമികൾ ആ സിനിമയെ നെഞ്ചോട് ചേർത്തത്.സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വേണ്ടി ക്യാമ്പയിൻ ആരംഭിച്ചതും ചിത്രം ഒരു ഹിറ്റ് ചാർട്ടിൽ ഇടം നേടിയതും നാം കണ്ട കാഴ്ചയാണ്.ഒരു അസാധാരണ കഥയുമായി എത്തിയ രോഹിതിന്റെ സിനിമാക്കഥ ഇവിടെ തുടങ്ങുകയായിരുന്നു.
രോഹിത് വി എസ്,സംവിധായകൻ

ഓമനക്കുട്ടൻ കൂട്ടുകെട്ട് വീണ്ടും,അതും ഒരു മുഴുനീള ഫാന്റസി ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.ഇബ്ലീസിലൂടെ ഫാന്റസിയുടെ അതിർവരുമ്പോൾ ഭേദിച്ച് സിനിമാ മേക്കിങിന്റെ എല്ലാ സ്ഥാപിത സങ്കല്പങ്ങളെയും പൊളിച്ചെഴുതുകയാണ് രോഹിത് ഇവിടെ.

ഇത്തരം പരീക്ഷകണങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.ആദ്യ സിനിമയായ നായകൻ മുതൽ അവസാന സിനിമയായ ഈ.മ.യൗ വിൽ വരെ ഇദ്ദേഹത്തിന്റെ മാത്രമായ സിനിമാ മേക്കിങ് രീതി നമ്മുക് കാണുവാൻ സാധിക്കും.ആ കൂട്ടത്തിലേക്കാണ് രോഹിത്തിന്റെ സഞ്ചാരവും.

പലപ്പോഴും ഒരു രണ്ടാം ലിജോ ജോസ് പെല്ലിശ്ശേരി എന്ന് വരെ തോന്നിപോകുന്ന മേക്കിങ് പാടവമാണ് രോഹിത് കാണിച്ചത്.ലിജോയുടെ തന്നെ ആമേൻ,ഡബിൾ ബാരൽ എന്നി സിനിമകളുടെ മേക്കിങിന്റെ ചുവ ഇബ്ലീസിലും കാണുവാൻ സാധിച്ചു.ഇബ്ലീസിൽ ഏതൊക്കെ താരങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതിലെ യഥാർത്ഥ താരം സംവിധായകൻ രോഹിത് തന്നെയാണ്.മലയാള സിനിമയിലേക്ക് തന്റേതായ ശൈലിയിൽ മേക്കിങ്ങിന്റെ അത്ഭുത ലോകം തുറന്ന് കാണിച്ച സംവിധായകൻ ആണ് അദ്ദേഹം.ഇബ്ലീസ് ആ ‘അത്ഭുത ലോകത്തിന്റെ’ മായാകാഴ്ചകളും…

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago