നിലയ്ക്കാതെ റോഷാക്കിന്റെ ജൈത്രയാത്ര, യുകെയിൽ മൂന്നാം വാരവും തിയറ്റുകൾ വർദ്ധിപ്പിച്ച് റോഷാക്ക്, അപൂർവ നേട്ടവുമായി മലയാള സിനിമ

കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമാണ് റോഷാക്ക്. മലയാള സിനിമയിലെ തന്നെ വേറിട്ട അനുഭവം ആയിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള വേഷത്തിലാണ് മമ്മൂട്ടി റോഷാക്കിൽ എത്തിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനം ആയിരുന്നു ചിത്രം നടത്തിയത്. യുകെയിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ, റിലീസ് ചെയ്തിരുന്നതിനേക്കാൾ കൂടുതൽ തിയറ്ററുകളിലാണ് ഇപ്പോൾ യുകെയിൽ പ്രദർശനം നടക്കുന്നത്.

ഒക്ടോബര്‍ 7 ന് ആയിരുന്നു ഇന്ത്യയിലും സൗദി ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലുമടക്കം ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിൽ ഒക്ടോബര്‍ 13 ന് ചിത്രം എത്തിയെങ്കില്‍ യുകെയിലും അയര്‍ലന്‍ഡിലുമൊക്കെ 14ന് ആയിരുന്നു റിലീസ്. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിൽ സ്ക്രീനുകളുടെ എണ്ണം ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

റിലീസ് ചെയ്യുമ്പോള്‍ യുകെയില്‍ 26, അയര്‍ലന്‍ഡില്‍ 5 എന്നിങ്ങനെയായിരുന്നു സ്ക്രീനുകളുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം 38, 6 എന്നായി വര്‍ധിച്ചിട്ടുണ്ട്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിന്‍റെ മൂന്നാം വാരം സ്ക്രീനുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നത് അപൂര്‍വ്വതയാണ്. യു കെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ലൂക്ക് ആന്‍റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago