ഗീതു മോഹൻദാസ് ഒരുക്കി, നിവിൻ പോളി നായകനായി എത്തിയ മൂത്തോൻ ഏറെ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ റോഷൻ മാത്യുവും അനശ്വരമക്കിയിരുന്നു. ചിത്രത്തിലെ ഒരു മർമ്മ പ്രധാന രംഗത്തിന്റെ ഫൈനൽ ടേക്ക് ഗീതു എടുത്തത് റിഹേഴ്‌സൽ ആണെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ചാണ് എന്ന് പറയുകയാണ് റോഷൻ ഇപ്പോൾ. ദിലീഷ് പോത്തനുമായുള്ള രംഗത്തിൽ റോഷൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ റിയാക്ഷൻ എന്താണ് വരേണ്ടത് എന്നതിനെ കുറിച്ച് റോഷനും ഗീതുവും തമ്മിൽ ചെറിയ വാദപ്രതിവാദങ്ങൾ നടന്നു . ഒടുവിൽ ഗീതു പറഞ്ഞു എന്നാൽ റോഷന്റെ രീതിയിൽ നമ്മുക്ക് ഒന്ന് റിഹേഴ്‌സൽ ചെയ്യാമെന്ന്. ആ റിഹേഴ്‌സൽ രംഗമാണ് യഥാർത്ഥ രംഗമായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്, റോഷൻ പറയുന്നു. സിനിമാ ഡാഡിക്ക് കൊടുത്ത അഭിമുഖത്തിൽ ആണ് റോഷൻ മനസ്സ് തുറന്നത്.
ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു ഗംഭീര അഭിപ്രായം നേടിയ ചിത്രമാണ് മൂത്തോൻ. ഈ ചിത്രത്തിലെ അക്ബർ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം ആണ് നിവിൻ കാഴ്ച വെച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഇതിലെ പ്രകടനം നിവിൻ പോളിക്കു ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
നിവിന്‍ പോളി, റോഷൻ മാത്യു എന്നിവർക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് നിർവഹിച്ചത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് രവി ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…