മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്
ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്.വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
ചിത്രം ആഗസ്റ്റ് 18ന് മുന്നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ പേടിപ്പെടുത്തുന്ന അനുഭവം വിവരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.
‘ശ്രീലങ്കയിലെ ഒരു തടാകമാണ് ഷൂട്ടിങിനായി തിരഞ്ഞെടുത്തത്. ക്രൂവും അഭിനേതാക്കളുമായി അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ അവിടെ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന് പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റ് ഓപ്ഷന്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച് ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്’ – റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…