Categories: MalayalamNews

ഇത്തിക്കര പക്കിയുടെ ലുക്കിന് എൺപത് ശതമാനം ക്രെഡിറ്റും ലാലേട്ടന് : റോഷൻ ആൻഡ്രൂസ്

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ഇതിഹാസചിത്രം കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇത്തിക്കര പക്കിയായി ലാലേട്ടനും ചിത്രത്തിൽ എത്തുന്നുണ്ട്. കിടിലൻ മേക്കോവറിൽ എത്തുന്ന ലാലേട്ടന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. നിവിൻ പോളി, മോഹൻലാൽ, സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്കിന് പിന്നിലെ അദ്ധ്വാനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.ഒപ്പം കായംകുളം കൊച്ചുണ്ണിയിൽ കേരളം കാത്തിരിക്കുന്ന ഒരു ‘രഹസ്യ’വുമെണ്ടെന്ന് മറ്റൊരു വെളിപ്പെടുത്തലും.

ഇത്തിക്കര പക്കിയുടെ ആ ലുക്കിൽ എൺപത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകൻ പറയുകയും മോഹൻലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേർന്ന് അതൊരുക്കി തരികയും ചെയ്‌തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയിൽ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഈ കഥാപാത്രങ്ങൾക്ക് അവരുടെ ലുക്കുകൾ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

Mohanlal as Ithikkara Pakki

ഏറെ വൈറലായി തീർന്ന മോഹൻലാലിൻറെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവർത്തകർക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹൻലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാൽ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്‌തുതയും ഇപ്പോൾ നാം കാണുന്ന ആ ലുക്കിൽ എത്തിച്ചേരുവാൻ ഏറെ സഹായിച്ചു.

കായംകുളം കൊച്ചുണ്ണിയിലെ സ്‌കെച്ചുകൾ തയ്യാറാക്കിയ സനിതിന്റെ വാക്കുകളിലൂടെ…
“കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടർ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയിൽ നിന്നും പുനർസൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്കാരിക, സാമുദായിക ഘടകങ്ങൾ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തിൽ സഹനങ്ങൾ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ പോരാട്ടത്തിനിറങ്ങിയപ്പോൾ അവർക്ക് സ്വന്തമെന്ന് പറയുവാൻ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവർ നടത്തിയ കൊള്ളകളിൽ നിന്നുമാണ് അവർക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാൽ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാൻ സാധിക്കും. ചൈനീസ് വ്യാപാരിയിൽ നിന്നും കൊള്ള ചെയ്ത ഫാൻസി ഒബ്ജെക്ട് വരെ നമുക്ക് കാണാം”

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago