ഉണ്ണി ആറിന്റെ നോവൽ പ്രതി പൂവൻകോഴി ജോജു ജോർജിനെയും മഞ്ജുവാര്യരെയും താരങ്ങളാക്കി റോഷൻ ആൻഡ്രൂസ് സിനിമയാക്കുന്ന വിവരം പുറത്തു വന്നിരുന്നു. എന്നാൽ കഴിഞ്ഞ ജോജു ജോർജ് പ്രതി പൂവൻകോഴിയിൽ നിന്നും പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജോജു ജോർജ്ജിന് പകരം സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ നായക വേഷത്തിൽ എത്തുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. വെറും ഏഴ് ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടി പല പ്രമുഖ താരങ്ങളും ആവശ്യപ്പെട്ടത് ഭീമമായ തുകയാണ്.ഞാൻ എന്റെ സിനിമയിൽ കഥാപാത്രങ്ങൾക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങൾക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതൽ ഇഷ്ടം.നേരത്തെ ആക്ഷൻ ഹീറോ ബിജുവിൽ ഒരു റോൾ ചെയ്യാൻ നിവിൻ നിർബന്ധിച്ചിരുന്നു.എന്നാൽ അന്ന് അത് നടന്നില്ല.ഇപ്പോൾ ഈ വേഷം എന്നോട് ചെയ്യാൻ പറഞ്ഞത് തിരകഥാകൃത്ത് ഉണ്ണി ആർ തന്നെയാണ്,റോഷൻ പറയുന്നു.
ഉണ്ണി തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് ആണ് ജോജുവിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ‘കയറ്റ’ത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മഞ്ജുവാര്യർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…