ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് അദ്ദേഹം തന്റെ അടുത്ത സിനിമ പ്രഖാപിച്ചത്.ആർ ആർ ആർ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ പേര്.ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ഈ ചിത്രം രണ്ട് സഹോദരന്‍മാരുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്‍ടിആറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നിത്യാ മേനോൻ ആണ് ചിത്രത്തിലെ നായിക. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ കഥ.
ചിത്രത്തിലെ ഷൂട്ടിങ്ങിനായി ആയി രാജമൗലി വീണ്ടും കണ്ണൂർ ഉള്ള കണ്ണവം വനത്തിലേക്ക് വരുന്നു എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ.കണ്ണവം വനത്തിലേക്ക് ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ആയിരിക്കും അണിയറ പ്രവർത്തകർ എത്തുക.ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തും. ഈ ഫ്ലാഷ് ബാക്ക് പറയാനാണ് കണ്ണൂരിലെ കണ്ണവം വനത്തില്‍ രാജമൗലിയും സംഘവും വീണ്ടുമെത്തുക. ബാഹുബലിയിലെ പല പ്രധാന ഭാഗങ്ങളും ഷൂട്ട് ചെയ്ത ഈ വനത്തിൽ വെച്ചായിരുന്നു ജൂലൈ മാസത്തിൽ ആയിരിക്കും കണ്ണൂരിലെ ഷൂട്ടിംഗ് നടക്കുക .ഇതിനുമുന്നോടിയായി രാജമൗലിയും ഭാര്യയും കണ്ണൂരിലെത്തി ലൊക്കേഷൻ കണ്ട് തീർച്ചപ്പെടുത്തി. കണ്ണൂരിൽ പുതിയ വിമാനത്താവളം നിർമ്മിച്ചതും ഈ ലൊക്കേഷൻ തിരഞ്ഞെടുക്കാൻ നിർണായകമായി.കണ്ണൂരിലെ വിമാനത്താവളവും ഷൂട്ടിങ്ങിനായി ഉപയോഗിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ ആലിയ ഭട്ടും അജയ് ദേവ്ഗണും ഉൾപ്പെടെ ഒരു വലിയ താരനിര തന്നെ ഉണ്ട് .പത്തു ഭാഷകളിലായി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം റിലീസ് എത്തും എന്നാണ് കരുതപ്പെടുന്നത്. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡി.വി.വി ധനയ്യ ആയിരിക്കും. ഇന്ത്യന്‍ സിനിമ ഇന്നു വരെ കാണാത്ത ദൃശ്യ വിസ്മയം തന്നെ ആയിരിക്കും ഈ ചിത്രമെന്ന് രാജമൗലി ഉറപ്പ് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…