തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 500 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. രാജ്യമൊട്ടാകെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്. എന്നാൽ, ഇതിനിടയിലാണ് ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കൊഴുക്കുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിച്ചത്. എന്നാൽ, ആലിയ ഭട്ടിന്റെ കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യം നൽകിയില്ല എന്നാണ് നിരൂപകർ ആരോപണം ഉന്നയിച്ചത്. റാസി, ഹൈവേ, ഉഡ്താ പഞ്ചാബ്, ഡിയർ സിന്ദഗി പോലുള്ള സിനിമകളിൽ ആലിയ ചെയ്ത കഥാപാത്രങ്ങൾ നിരൂപകപ്രശംസ നേടിയിരുന്നു. ആലിയയ്ക്ക് ആർ ആർ ആർ ചിത്രത്തിൽ ചെറിയ വേഷമാണ് നൽകിയതെന്ന് ആയിരുന്നു ആരോപണം.
ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആര് കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. ആലിയയ്ക്ക് ആർ ആർ ആർ ചിത്രത്തിൽ വളരെ ചെറിയ വേഷമാണ് നൽകിയതെന്നായിരുന്നു ആരോപണം. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആലിയ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തു. ആലിയ ഭട്ട് സംവിധായകൻ എസ് എസ് രാജമൗലിയെ ഇൻസ്റ്റഗ്രാമിൽ അണഫോളോ ചെയ്തതായി വാർത്തകൾ പ്രചരിച്ചെങ്കിലും ആലിയ ഭട്ട് ഇതുവരെ രാജമൗലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിട്ടില്ല.
തെന്നിന്ത്യൻ സിനിമയിലേക്കുള്ള ആലിയ ഭട്ടിന്റെ അരങ്ങേറ്റമായിരുന്നു ആർ ആർ ആർ. എന്നാൽ, തന്റെ ആദ്യ തെന്നിന്ത്യൻ ചിത്രത്തിൽ താരം അത്ര തൃപ്തയല്ലെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സിനിമയിലേക്കുള്ള ഏറ്റവും വലിയ ഒരു പ്രവേശനം ആയിരുന്നെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാജമൗലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് നിർത്തിയ ആലിയ ഭട്ട് വിവാദങ്ങൾ കനത്തതിനെ തുടർന്ന് വീണ്ടും ഫോളോ ചെയ്യുകയായിരുന്നു. അതേസമയം, എസ് എസ് രാജമൗലി ഇൻസ്റ്റഗ്രാമിൽ ആകെ മൂന്നു പേരെയേ ഫോളോ ചെയ്യുന്നുള്ളൂ. ആർ ആർ ആർ പേജ്, മകൻ എസ് എസ് കാർത്തികേയ, ബാഹുബലി പ്രൊഡ്യൂസർ ഷോബു യാർലാഗഡ്ഡ എന്നിവരെ മാത്രമാണ് രാജമൗലി ഫോളോ ചെയ്യുന്നത്. അതേസമയം, റിപ്പോർട്ടുകൾ പ്രചരിച്ചതിനെ തുടർന്ന് ആലിയ ഭട്ട് തന്റെ മുഖമില്ലാത്ത ഒരു ആർ ആർ ആർ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി. ഇൻസ്റ്റഗ്രാമിൽ 61 മില്യൺ ഫോളോവേഴ്സ് ആണ് ആലിയ ഭട്ടിന് ഉള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…