തിയറ്ററുകളിൽ വൻ വിജയമായ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർ ആർ ആർ. ചിത്രത്തിലെ യുദ്ധരംഗങ്ങളൊക്കെ അതിഗംഭീരമായിട്ട് ആയിരുന്നു ഒരുക്കിയിരുന്നത്. രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ വി എഫ് എക്സ് വീഡിയോകൾ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് ചിത്രത്തിന്റെ ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള സംഘട്ടനരംഗത്തിന്റെ വി എഫ് എക്സ് ബ്രേക്ക്ഡൗൺ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയർ എൻ ടി ആറിന്റെ കഥാപാത്രത്തിന്റെ നേതൃത്വത്തിലുള്ള യുദ്ധം ആർ ആർ ആർ സിനിമയിലെ മാസ് രംഗങ്ങളിൽ ഒന്നാണ്. കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് കടുവയെയും പുലിയെയും മാനിനെയുമൊക്കെ കൊണ്ടു വരുന്നത്. ചിത്രീകരണ സമയത്ത് പുലിക്ക് പകരം പ്ലാസ്റ്റിക് ബോൾ ആയിരുന്നു അണിയറപ്രവർത്തകർ ഉപയോഗിച്ചിരുന്നതെന്ന് വീഡിയോയിൽ കാണാം.
ചിത്രത്തിന്റെ വി എഫ് എക്സ് ചുമതല നിർവഹിച്ചത് വി ശ്രീനിവാസ് മോഹൻ ആണ്. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, വിദേശത്തു നിന്നുള്ള ടീമും വി എഫ് എക്സിനായി കൈ കോർത്തു. 1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറഞ്ഞത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരും അഭിനയിച്ചു. ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറയിലും. ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, പോർച്ചുഗീസ്, ടർക്കിഷ്, കൊറിയൻ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…