സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷമായി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്തതോടെ ആരാധകർ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയജീവിതം ഇതോടെ അവസാനിച്ചു എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമാണ്.
ജീവിത്തതിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹരയാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ച് കൊണ്ടാണ് ഇരുവരും പ്രണയം പ്രഖ്യാപിച്ചത്. തങ്ങളുടെ പ്രണയപ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികം രണ്ടുമാസം മുമ്പ് ഇരുവരും ആഘോഷമാക്കുകയും ചെയ്തിരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് അമൃതയും ഗോപി സുന്ദറും. തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അവർ ആരാധകരെ അറിയിക്കാറുണ്ട്. വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാണെങ്കിലും ഇതുവരെയും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…