നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ ആയി മാറിയ ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്റോയി അങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്നെത്തും എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, ഇതു സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഇപ്പോൾ ചില ഊഹാപോഹങ്ങളാണ് മറുപടിയായി എത്തുന്നത്.
ലൂസിഫർ എന്ന ചിത്രത്തിന് രണ്ടാം ഭാഗം മാത്രമല്ല മൂന്നാം ഭാഗവും ഉണ്ടെന്നതാണ് അതിൽ ഒന്ന്. രണ്ടാം ഭാഗത്തിന്റെ പേര് എമ്പുരാൻ എന്നും മൂന്നാം ഭാഗത്തിന്റെ പേര് L3 എന്നുമാണ്. ഈ രണ്ടു ചിത്രങ്ങളും ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ഈ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആശിർവാദ് സിനിമാസിന്റെ കൈ പിടിച്ച് ആയിരിക്കും ധർമ പ്രൊഡക്ഷൻസിന്റെ മോളിവുഡ് പ്രവേശനം. ഏതായാലും റിപ്പോർട്ടുകൾ മൊത്തത്തിൽ ഊഹാപോഹമാണെങ്കിൽ ആരാധകർ സന്തോഷത്തിലാണ്.
2019ലാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ റിലീസ് ആയത്. ഒരു രാഷ്ട്രീയ ത്രില്ലർ ചിത്രമായിരുന്ന ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപി ആയിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ ചിത്രത്തിൽ തിളങ്ങിയപ്പോൾ ബോബി ആയി വിവേക് ഒബ്റോയി എത്തി. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, സാനിയ ഇയ്യപ്പൻ എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ എത്തിയത്. കേരളം കൂടാതെ ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂർ, റഷ്യ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ലൂസിഫർ റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാൻ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…