Categories: MalayalamNews

ദുർഗയെ ഏറ്റെടുത്ത് മലയാളിപ്രേക്ഷകർ; എങ്ങും മികച്ച റിപ്പോർട്ട്

ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിച്ച എസ് ദുർഗ ഇന്ന് തീയറ്ററുകളിൽ എത്തിയത്. സാധാരണ റിലീസിനൊപ്പം തന്നെ ചില പ്രാദേശിക കൂട്ടായ്‌മകൾക്കൊപ്പം സമാന്തരമായും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ പ്രേക്ഷകർക്കായി വേറിട്ടൊരു സിനിമാനുഭവം സമ്മാനിച്ചിരിക്കുകയാണ് എസ് ദുർഗ. അൻപതോളം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് എന്നും ആവലാതികളുള്ള ഈ നാട്ടിൽ സ്ത്രീകൾ എത്രത്തോളം അരക്ഷിതാവസ്ഥയിലാണ് എന്ന് ഓരോ നിമിഷവും ഓർമിപ്പിക്കുന്ന ചിത്രം കൂടിയാണ് എസ് ദുർഗ. സെക്സി ദുർഗയിൽ നിന്നും എസ് ദുർഗ്ഗ വരെ എത്തി നിൽക്കുന്ന ചിത്രം ഓരോ പ്രേക്ഷകനും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു യാഥാർഥ്യത്തിന്റെ പച്ചയായ ആവിഷ്കരണം കൂടിയാണ്. ഇന്ന് കൂടെ റിലീസിങ്ങിനെത്തിയ സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago