ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആര്‍ആര്‍ആര്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കേരളത്തില്‍ നിനന്് പത്തുകോടി ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്.
റിലീസ് ചെയ്ത അന്നു മുതല്‍ തീയറ്ററുകളില്‍ നിറഞ്ഞാടുകയാണ് ആര്‍ആര്‍ആര്‍. ത്രീ ഡി ഷോകളില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള കാഴ്ചാനുഭവമാണ് സംവിധായകന്‍ എസ്.എസ് രാജമൗലി പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. സിനിമാ രംഗത്തു നിന്ന് നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. സംവിധായകന്‍ ശങ്കര്‍, അല്ലു അര്‍ജുന്‍, സംവിധായകന്‍ അറ്റ്‌ലി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ പ്രശംസിച്ചു.
കേരളത്തില്‍ മാത്രം 500-ല്‍ അധികം സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആര്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകത്താകമാനം 10,000 സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആറിന്റെ റിലീസ്. മാര്‍ച്ച് 25-നാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഒരേ സമയം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് തെലുങ്കില്‍ നിന്നാണ്. ആദ്യ ദിവസം തന്നെ ചിത്രം തെലുങ്കില്‍ നിന്ന് സ്വന്തമാക്കിയത് 127 കോടിയില്‍ അധികമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…