മലയാള സിനിമ പ്രദർശന ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നാമധേയമാണ് എറണാകുളം ഷേണായീസ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീയറ്ററുകളിൽ ഒന്നായിരുന്ന എം ജി റോഡിലുള്ള ഷേണായീസ് ഇപ്പോൾ പുതുക്കി പണിത് അഞ്ച് സ്ക്രീനുകളോടെ പ്രദർശനം പുനരാംഭിക്കുകയാണ്. ഫെബ്രുവരി നാലിന് മമ്മൂക്ക ചിത്രം ദി പ്രീസ്റ്റോട് കൂടി പ്രദർശനം ആരംഭിക്കുവാനിരുന്ന തീയറ്റർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതോട് കൂടി ഫെബ്രുവരി 12നാണ് റീ ഓപ്പണിങ് നടത്തുന്നത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തോട് കൂടി നടക്കുന്ന റീഓപ്പണിങ്ങിൽ അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയും പ്രദർശനത്തിനെത്തുന്നുണ്ട്.
കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
ലവ് ആക്ഷൻ ഡ്രാമയ്ക്കു ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്റേയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ ചിത്രസംയോജനവും പ്രശാന്ത് പിള്ള സംഗീതവും ബുസ്സി വസ്ത്രാലങ്കാരവും എം ബാവ കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂരാണ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…