വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വി. സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു കളര്‍ ടിവിയുണ്ടാക്കിയ പ്രശ്നത്തിലൂടെയാണ് കഥ വികസിക്കുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷന് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വി.സി അഭിലാഷും അജയ് ഗോപാലും ചേര്‍ന്നാണ്. സ്റ്റീഫന്‍ മാത്യുവാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജോസ് ആന്റണിയാണ് ലൈന്‍ പ്രൊഡ്യൂസര്‍. ആര്‍ട്ട്- സാബുറാം, മിക്സിങ്ങ്- ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍-ഷെഫിന് മായന്‍, ഡി ഐ- ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷന്‍- ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് നാരായണന്, അരുണ്‍ വിജയ് വി സി, വി എഫ് എക്സ്- ഷിനു, സബ് ടൈറ്റില്‍- വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍- ജിജു ഗോവിന്ദന്, പ്രോമോ പോസ്റ്റര്‍ ഡിസൈന്‍സ്- ബിജേഷ് ശങ്കര്‍, ഫിലിം മാര്‍ക്കറ്റിങ്- ദി നയണ്‍ സ്റ്റോക്ക്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…