തരികിട എന്ന പ്രോഗ്രാമിന്റെ അവതാരകൻ എന്ന നിലയിൽ പ്രശസ്തനായ സാബുമോൻ അബ്ദുസമദ് മലയാളത്തിലെ പ്രശസ്തനായ നടനാണ്. ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ സീസണിലെ വിജയി കൂടിയാണ് സാബുമോൻ. എങ്കിലും സാബുവിന്റെ കുടുംബത്തെ കുറിച്ച് പ്രേക്ഷകർക്ക് വലിയ അറിവില്ല. വീട്ടിലെ സാബു ആർമിയാണ് ഭാര്യ സ്നേഹ ഭാസ്കരനും മക്കളായ ഐറയും ഷിഫാലിയും. പേരിൽ തരികിടയുള്ള ആളെ വിവാഹം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഭാര്യ സ്‌നേഹ.
സ്‌നേഹ: പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഓടി വന്ന് കൈപിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു, ‘‘ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാൾ തരികിടയാണ്. സൂക്ഷിക്കണം’’ എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ അമ്മച്ചിയുടെ പൊടിപോലും കാണാനില്ല. പലർക്കും സാബു വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അറിയില്ല. എന്റെ സീനിയർ ആയിരുന്നു സാബു. ആ കാലത്ത് അത്ര പരിചയമില്ല. ക്യാംപസിൽ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഓർമ. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ചാനലിൽ പരിപാടി അവതരിപ്പിക്കുന്ന പയ്യനാണെന്ന് കേട്ടിട്ടുണ്ട്.
ഞാൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെ ദൂരദർശൻ മാത്രമേയുള്ളൂ. ചാനലിലെ ‘തരികിട’ കാണാനുള്ള സാഹചര്യം ഇല്ല. ക്യാംപസിലൂടെ യമഹ ബൈക്കും ഓടിച്ചു നടക്കുന്നതാണ് സാബുവിനെ കുറിച്ചുള്ള അന്നത്തെ ഒാർമ. അവസാന വർഷത്തെ ‘കോർട്ട് വർക്ക് ’ ഞങ്ങൾ ഒരുബാച്ച് ആയിരുന്നു. അപ്പോൾ ‘ജസ്റ്റ് ഹായ് ബൈ’ പരിചയം. അതിനപ്പുറം മിണ്ടിയിട്ടില്ല. പഠന ശേഷം രണ്ടു വഴിക്ക്. എന്റെ അച്ഛൻ റെയിൽവേയിൽ ആയിരുന്നു, ഡൽഹിയിൽ. പഠനശേഷം ഞാൻ അങ്ങോട്ടു പോയി. സുപ്രിം കോടതിയിലെ സീനിയർ അഡ്വക്കറ്റിനൊപ്പം പ്രാക്ടീസ് തുടങ്ങി. പിന്നെ, കുറേക്കാലം സാബുവിനെക്കുറിച്ച് കേട്ടിട്ടേയില്ല.
സാബു: നാട്ടിൽ പ്രാക്ടീസ് തുടങ്ങി. ആയിടയ്ക്കാണ് സൗദിയിൽ എയർലൈൻസ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി കിട്ടുന്നത്. നല്ല കച്ചവടക്കാരനായതു കൊണ്ട് പിടിച്ചു കയറി. അന്ന് വാട്സ്ആപ് ഒന്നും ഇല്ലല്ലോ. ആകെയുള്ളത് ഒാർക്കൂട്ട്. ഇഷ്ടം പോലെ സമയവും ഫ്രീ ഇന്റർനെറ്റും ഉണ്ട്. പഴയ പലരെയും ഒാര്‍ക്കുട്ടിൽ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്നേഹയെ ഒാർക്കൂട്ടിൽ കാണുന്നത്. പണ്ട് ക്യാംപസിൽ വച്ച് കണ്ട കുട്ടിയല്ലേ എന്നോർത്ത് ഹായ് പറഞ്ഞു, അതാണ് ദാ ഇങ്ങനെയായത്.’’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…