Categories: General

സച്ചിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തി ഹയര്‍സെക്കന്ററി ഇംഗ്ലീഷ് ചോദ്യ പേപ്പര്‍

അന്തരിച്ച സംവിധായകന്‍ സച്ചിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തി ഹയര്‍സെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍. പേര് കെ.ആര്‍. സച്ചിദാനന്ദന്‍, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരില്‍ 1972 ഡിസംബര്‍ 25 ന് ജനനം, തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ല്‍ അനാര്‍ക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ് ചിത്രം, മരണം: 2020 ജൂണ്‍ 18ന്’. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ചേര്‍ത്ത് സച്ചിയുടെ ഒരു പ്രൊഫൈല്‍ എഴുതാനാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യം.

13 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ 12 സിനിമകളാണ് സച്ചി ഒരുക്കിയത്. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയിലൂടെയാണ് സച്ചി സംവിധായകനാകുന്നത്. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോന്‍ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ഹിറ്റായിരുന്നു. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് മുമ്പേയാണ് സച്ചിയുടെ വിയോഗം.

നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി-സേതു എന്ന പേരില്‍ ചോക്കളേറ്റ് ( 2007) , റോബിന്‍ഹുഡ് ( 2009 ) , സീനിയേഴ്‌സ് (2011) , മെയ്ക്കപ്പ് മേന്‍ ( 2011 ), ഡബിള്‍സ് ( 2011 ) എന്നീ സിനിമകള്‍ക്ക് ശേഷം സ്വതന്ത്ര രചയിതാവായി റണ്‍ ബേബി റണ്‍ ( 2012 ), ചേട്ടായീസ് (2012) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസന്‍സ് ( 2019 ) എന്നി ചിത്രങ്ങള്‍ ചെയ്തു. 2017 ല്‍ ഷെര്‍ലക്ക് ടോംസ് എന്ന ചിത്രത്തില്‍ സഹ രചയിതാവായി .

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago