Categories: Malayalam

തന്റെ പ്രൊഡക്ഷൻ കമ്പനിക്ക് സച്ചി കണ്ടെത്തിയ പേര്…’അനന്തത’ ! വികാരനിർഭരമായ കുറിപ്പുമായി മനു ജഗത്

റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്നമായിരുന്നു. അതിനുള്ള പേരും അദ്ദേഹം ഇട്ടിരുന്നു. ഇതിനെപ്പറ്റി നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്.

പോസ്റ്റ് ചുവടെ :

തുരുമ്പിച്ച നമ്മുടെ സ്വപ്‌നങ്ങൾ. അല്ലേ സച്ചിയേട്ടാ…സ്വന്തമായൊരു പ്രൊഡക്‌ഷൻ ഹൗസ്…ഒരുപാട് പേരുകൾ മാറിമാറി അവസാനം സച്ചിയേട്ടൻ തന്നെ തിരഞ്ഞെടുത്തൊരു പേര്..

‘eika ‘ അനന്തത .. a symbol of infinity. Which leads to the Next Life . അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര… ഈ പേരിനു ഇത്രയും അർത്ഥങ്ങളുണ്ടായിരുന്നു.

വാക്കുകൾ കൊണ്ട് നെഞ്ചോട് ചേർത്തപ്പോ ..സ്നേഹക്കൂടുതൽ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പോഴും .. ഇതെന്റെ വിധിയാണ്‌ …എന്റെ ഭാഗ്യമില്ലായ്മയാണ് .. സിനിമയിൽ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല..
ഒന്നിച്ചൊരു കൈകോർക്കാൻ നേരം അവിടെയുമെത്തി എന്റെ ദുർവിധി. ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു.
അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു..അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ ..നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ …നിങ്ങളെ മറക്കാതിരിക്കാൻ…

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago