Categories: Celebrities

വിവാഹമോചനം ആവശ്യപ്പെട്ടത് ഞാനാണ്, സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേര്‍പിരിഞ്ഞതെന്നും സാധിക

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ പ്രശസ്തിയിലേക്കെത്തുന്നത്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തും സജീവമായി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് ആണ് ആദ്യ സിനിമ.

ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് സാധിക തുറന്നു പറഞ്ഞിരുന്നു. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും സാധിക വെളിപ്പെടുത്തി.

‘ രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലി കെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം, താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നിരുന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ്.

കരിയര്‍ ഉപേക്ഷിച്ച്, വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന്. സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേര്‍പിരിഞ്ഞത്. അദ്ദേഹത്തിനൊപ്പം വിവാഹ ജീവിതത്തോട് താല്‍പര്യമില്ലെങ്കിലും, നല്ല സുഹൃത്തുക്കളായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ‘ സാധിക പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago