തന്റെ ചിത്രം ഉപയോഗിച്ച് പലരും തട്ടിപ്പു നടത്തുന്നുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. പല ഡേറ്റ്, ദേസി ആപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്ത് തട്ടിപ്പു നടത്തുന്നുണ്ടെങ്കില്‍ അതിന്റെ യാതൊരു ഉത്തരവാദിത്തവും തനിക്കില്ലെന്നും നടി പറയുന്നു.
സാധികയുടെ വാക്കുകള്‍:
നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിയിലെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്‌ഫോമിലോ ഞാന്‍ അംഗം അല്ല. അത്തരം പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പലതും സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആണ്. എന്റെ പ്രൊഫൈല്‍ ഞാന്‍ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷന്‍സിനും എനിക്ക് ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള ആശയങ്ങള്‍ക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
ഞാന്‍ ഒരാള്‍ക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ,വിളിക്കുകയോ, ചാന്‍സ് ഓഫര്‍ ചെയ്യുകയോ, പണം ചോദിക്കുകയോ,ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരില്‍ ആരെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
പല ഡേറ്റ്, ദേസി ആപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും.
സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…