Categories: MalayalamNews

ഞാൻ പോലും അറിയാതെ എന്നെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെയുണ്ട്..! തനിക്ക് കിട്ടിയ പ്രണയ ലേഖനം പങ്ക് വെച്ച് സാധിക

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും മോഡലിംഗിലും എല്ലാമായി നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സാധിക വേണുഗോപാൽ. ഇപ്പോഴിതാ താരം പങ്ക് വെച്ച ഒരു പ്രണയലേഖനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ… It is lovely… ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി… അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനികിഷ്ട്ടപെട്ടു കേട്ടോ… എന്നെ ഒരുപാട് കാലമായി ഞാൻ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്… ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ് 😍.. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളിൽ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ 😍😍😍 ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ ❤️. ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓർക്കാം ❤️❤️❤️ love u too. എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ… എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️
Thankyou so much @kalki_the_explorer For sending this to me❤️❤️❤️❤️ sadhika എന്ന് കണ്ടപ്പോൾ ഞാൻ തന്നെയാകും എന്ന് ഉറപ്പിച്ചു എനിക്കയച്ചതിനു നന്ദി 🙏. എന്ന് സ്വന്തം Sadhika ❤️


webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago