സോഷ്യൽ മീഡിയയിൽ വിവാഹ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സായ് പല്ലവി. ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും വിവാഹമേ കഴിക്കുന്നില്ലെന്ന നിലപാടിലാണ് താനെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി. അതിനുള്ള കാരണമായി പറയുന്നത് അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്നാണ്. എല്ലാകാലത്തും അച്ഛനും അമ്മയ്ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് ഡോക്ടര്‍ കൂടിയായ തനിക്ക് താല്പര്യമെന്ന് സായ് പല്ലവി തുറന്നു പറഞ്ഞു. വിവാഹം ഇതിന് തടസമാകുമെന്നും തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു. സായിയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. സഹപ്രവര്‍ത്തകരോടും സഹാനുഭൂതി പുലര്‍ത്തുന്ന താരമാണ് സായി പല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചുനല്കിയതും വാര്‍ത്തയായിരുന്നു
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…