സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി. ഇപ്പോൾ താരം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഫോർബ്സ് മാസികയുടെ 30 അണ്ടർ 30 ൽ ഇടം പിടിച്ചു എന്ന വാർത്ത താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എല്ലാവർഷം ഫോർബ്സ് മാസിക മൂപ്പത് വയസ്സിൽ താഴെയുളള, സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ സ്വന്തം മികവ് തെളിയിച്ച ആളുകളെ ഉൾപ്പെടുത്തി 30 അണ്ടർ 30 പട്ടിക തയ്യാറാക്കാറുണ്ട്.
സൗത്തിന്ത്യൻ സിനിമയിൽ നിന്ന് സായ് പല്ലവി മാത്രമാണ് ഇക്കുറി ഫോർബിൽ ഇടം പിടിച്ചിരിക്കുന്നത്. അഭിനയത്തെ കുറിച്ച് യാതൊന്നും അറിയാതെയാണ് താൻ വെള്ളിത്തിരയിലേക്ക് എത്തിയത് എന്നും നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോൾ ജനങ്ങൾ ഏറ്റെടുത്തു എന്ന ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും സായിപല്ലവി പറയുന്നു. ഇന്ന് താനും തന്റെ പാതയും ഏതെങ്കിലും സ്ത്രീകൾക്ക് ആത്മവിശ്വാസമായി എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പങ്കുവെക്കുന്നുണ്ട്. സമൂഹത്തിൽ സ്വാധീനിക്കാനുളള ശക്തി അൽപമെങ്കിലും എനിയ്ക്ക് ഉണ്ടെങ്കിൽ അതിനെ വേണ്ടവിധത്തിൽ ശരിയായി ഉപയോഗപ്പെടുത്താൻ താൻ ആഗ്രിക്കുന്നുണ്ടെന്നും സായ് ട്വിറ്ററിൽ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…