ചുംബനരംഗങ്ങളിലോ കിടപ്പറ രംഗങ്ങളിലോ ഒരിക്കലും അഭിനയിക്കില്ലെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള നടിയാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് ദക്ഷിണേന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത സായി പല്ലവി അഭിനയിച്ച ലൗ സ്റ്റോറി എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. നാഗചൈതന്യ നായകനായ ചിത്രത്തിലെ ഒരു ചുംബനരംഗം അതിനിടയിൽ വൈറലായിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിൽ ആ ചുംബനരംഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. “ഞാൻ ഒരിക്കലും ചുംബനരംഗങ്ങളിൽ അഭിനയിക്കില്ല. ഞാൻ അതിന് എതിരാണ്. സംവിധായകൻ ശേഖർ കമ്മുലയോട് ഞാൻ ഈ കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം എന്നെ നിർബന്ധിച്ചതുമില്ല. ആ രംഗം ശരിക്കും ക്യാമറാമാന്റെ മാന്ത്രികത തന്നെയാണ്. അങ്ങനെ ഒരു ആങ്കിൾ ഒരുക്കി യാഥാർത്ഥമെന്ന നിലയിലാണ് ആ രംഗം പകർത്തിയത്.
അതേസമയം ചിത്രത്തിലെ പ്രധാന രംഗമായ തീവണ്ടിക്കകത്തെ ആ ഒരു ചുംബനരംഗത്തിന് വേണ്ടി നാഗചൈതന്യ ആറ് മണിക്കൂറോളം എടുത്തുവെന്നാണ് റിപ്പോർട്ട്. സന്തോഷവും അത്ഭുതവും ചെറിയൊരു വേദനയും നാഗചൈതന്യക്ക് ആ രംഗത്ത് മുഖത്ത് പ്രതിഫലിപ്പിക്കുക വേണമായിരുന്നു. ആ ഒരു വികാരം മുഖത്ത് വരുവാൻ ആറ് മണിക്കൂറാണ് താരം എടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…