Categories: OthersVideos

വൃദ്ധയായി വമ്പൻ മേക്കോവറുമായി സായി പല്ലവി; മേക്കോവർ വീഡിയോ വൈറൽ

തെന്നിന്ത്യയിലൊട്ടാകെ ഓളമുണ്ടാക്കിയ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയതും, ആ ഒറ്റ സിനിമ കണ്ട് തന്നെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായി പല്ലവി. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തിലും അഭിനയിച്ചു.

പ്രേമം എന്ന ചിത്രമാണ് താരത്തിനെ പ്രശസ്‌തിയില്‍ എത്തിച്ചത്. തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയില്‍ ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്പത്തൂരിലാണ്. അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവര്‍ത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു. നിലവില്‍ തമിഴ്, മലയാളം, തെലുഗ് സിനിമ മേഖലകളില്‍ സജീവമാണ് താരം. 2017 ല്‍ തെലുങ്കില്‍ ശേഖര്‍ കമ്മുലയുടെ ഫിഡയിലൂടെ അരങ്ങേറ്റം കുറിച്ചു.

സായി പല്ലവിയുടെ ഒരു മേക്കപ്പ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയത്. ഈ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ്‌യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.

തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ശ്യാം സിംഗ റോയിയിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമ്മാണം. ജങ്ക സത്യദേവ് ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്യാം സിംഗ റോയ് കാണുവാൻ തീയറ്ററിൽ ബുർഖ ധരിച്ചാണ് സായ് പല്ലവി എത്തിയത്. ഹൈദരാബാദിലുള്ള തീയറ്ററിലാണ് താരം എത്തിയത്. ബുർഖ ധരിച്ചിരുന്നതിനാൽ ആർക്കും അവരുടെ പ്രിയ നായികയെ തിരിച്ചറിയുവാൻ സാധിച്ചില്ല. അതിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago