മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കരും. ഇരുവരും വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും തുറന്നു പറയാന്‍ ഇഷ്ടപ്പെടാത്തവര്‍ ആണ്. പക്ഷെ ദീര്‍ഘനാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയതും ബിന്ദുവും മകളുമൊത്തുള്ള സന്തോഷജീവിതത്തെ ക്കുറിച്ചുമെല്ലാം താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ്.
അടുത്ത ഒരു വിവാഹം എന്ന ചിന്ത മനസിലേക്ക് വന്നപ്പോള്‍ പലരും പല സ്ത്രീകളുടേയും പേരുകള്‍ പറഞ്ഞിരുന്നു. പക്ഷെ അതില്‍ എനിക്ക് പ്രിയപ്പെട്ടതെന്ന് തോന്നിയത് ബിന്ദുവിന്റെ പേരായിരുന്നു. സിനിമയില്‍ ഇരുവരും അഭിനയച്ചിരുന്ന കാലത്തൊന്നും സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല ബിന്ദുവിന്റെ ഭര്‍ത്താവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ബിജുവിനോടായിരുന്നു തനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം, സായികുമാര്‍ പറയുന്നു. മകള്‍ അരുന്ധതിയെ കല്ലു എന്നാണ് വിളിക്കുന്നത്. അഭിമുഖത്തില്‍ മകളും ഇരുവരുടേയും ഒപ്പം ഉണ്ടായിരുന്നു. ടിക്‌ടേക്കിലൂടെയും ഡാന്‌സ് വീഡിയോകളിലൂടെയും അരുന്ധതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെ സായ്കുമാര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഷൂട്ടിങ് നടക്കുന്ന സമയത്ത് തന്റെ കാലിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നുവെന്നും അതുകൊണ്ട് പൃഥ്വി ആ കാരക്ടറിനെ മാറ്റി എഴുതുകയുമാണ് ഉണ്ടായിരുന്നതെന്ന് സായികുമാര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…