ഡിജിറ്റല്‍ രംഗത്ത് ചുവടുറപ്പിച്ച് സൈന വീഡിയോസ്. മോഹന്‍ലാല്‍ സിനിമകളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 എന്നിവയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി വരവറിയിച്ച കമ്പനി ഇപ്പോള്‍ വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കി ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിന്റെ പശ്ചാത്തലം തൃശൂരും പരിസരങ്ങളിലും ആയാണ്. റോമ ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം എറിക് ജോണ്‍സണാണ്. ആ നല്ല നാള്‍ ഇനി തുടരുമോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ എമ എഡ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആണ്. നാല് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതവും ഒരു ഗാനത്തിന്റെ സംഗീതവും ചിത്രത്തിനായി ഒരുക്കുന്നുണ്ട്. വിജയ് യേശുദാസ് ഹരിത ഹരീഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ആ ഗാനത്തിന്റെ വീഡിയോ ആണ് അടുത്തതായി പുറത്തിറങ്ങുക. ലീല എല്‍ ഗിരീഷ് കുട്ടന്‍ ഒരുക്കുന്ന ജോബ് കുര്യന്‍ ആലപിച്ച വെള്ളേപ്പ പാട്ടും പിന്നെ യൂണിറ്റ് ജീവനക്കാരനായ ബാബു കൊടുംബിന്റെ ഒരു നാടന്‍ പാട്ടുമാണ് ചിത്രത്തില്‍ ഉള്ളത്.
ബറോക് നിര്‍മിക്കുന്ന സിനിമയുടെ പിന്നില്‍ ജിന്‍സ് തോമസ് ദ്വാരക് ഉദയശങ്കര്‍ എന്നിവരാണ്. ജീവന്‍ ലാല്‍ എഴുതുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂര്‍. എഡിറ്റിങ് രഞ്ജിത് ടച് റിവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫിബിന്‍ അങ്കമാലി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…