ദേശീയപുരസ്‌കാര ജേതാവായ കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയജീവിതം ഉപേക്ഷിക്കുന്നു. ഫെയ്‌സ്ബുക്കില്‍ കുറിച്ച ദീര്‍ഘമായ കുറിപ്പിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചു. അഭിനയജീവിതവും മതവിശ്വാസവുംതമ്മില്‍ ഒത്തുപോകാത്തതാണ് തീരുമാനത്തിന് പിന്നിലെന്ന് വികാരഭരിതമായ കുറിപ്പില്‍ സൈറ പറയുന്നു.
ആഗോളഹിറ്റായ ആമിര്‍ഖാന്‍ചിത്രം ദംഗലി(2016)ലൂടെയാണ് സൈറയുടെ ബോളിവുഡ് അരങ്ങേറ്റം. ഗീത ഫാഗോട്ട് എന്ന പ്രമുഖ ഗുസ്തിതാരത്തിന്റെ കൗമാരകാലം അവതരിപ്പിച്ച സൈറയ‌്ക്ക് മികച്ച സഹതാരത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് സംഗീതമേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മുസ്ലിംപെണ്‍കുട്ടിയെ അവതരിപ്പിച്ച സീക്രട്ട് സൂപ്പര്‍സ്റ്റാര്‍(2017) എന്ന ചിത്രത്തിലെ സൈറയുടെ പ്രകടനവും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
“”അഞ്ചുവര്‍ഷം മുമ്ബ് എന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച തീരുമാനമാണ് ഞാനെടുത്തത്. ബോളിവുഡിലേക്ക് പ്രവേശിച്ചപ്പോള്‍ അവസരങ്ങളുടെയും ജനപ്രീതിയുടെയും വലിയവാതിലാണ് എന്റെമുന്നില്‍ തുറന്നത്.
യുവജനങ്ങള്‍ക്കുള്ള മാതൃകാവ്യക്തിത്വമായി ഞാന്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പക്ഷേ വിജയപരാജയങ്ങളെ കുറിച്ചുള്ള എന്റെ വിശ്വാസം ഇതൊന്നുമല്ലെന്ന് ഞാന്‍ മനസ്സിലാക്കി ത്തുടങ്ങുന്നു. ചലച്ചിത്ര അഭിനേതാവ് എന്ന ഇപ്പോഴത്തെ വ്യക്തിത്വത്തില്‍ സന്തോഷവതിയല്ല. ഇത്രയുംനാളും ഞാന്‍ മറ്റാരോ ആയിത്തീരാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഞാനിവിടെ ശരിക്കും യോജിക്കുമെങ്കിലും, ഇതല്ല എനിക്കുവേണ്ടത്.
ഇവിടെ തുടരുമ്ബോള്‍ എന്റെ മതവിശ്വാസത്തിന്റെ പാതയില്‍നിന്ന‌് ഞാന്‍ അറിയാതെതന്നെ വ്യതിചലിക്കപ്പെടുന്നു. മതവിശ്വാസം നിരന്തരം ഭീഷണി നേരിടുന്നു. അനുഗ്രഹം നഷ്ടപ്പെടുന്നതായി എനിക്കു തോന്നുന്നു”– സൈറ കുറിച്ചു.
അധികാരമോ സമ്ബത്തോ വിജയങ്ങളോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപ്പെടുത്തുന്നതാകരുതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സൈറ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രിയങ്ക ചോപ്ര നിര്‍മിക്കുന്ന ദ സ്‌കൈ ഈസ് പിങ്ക് ആണ് സൈറയുടെ ഇനി പുറത്തുവരാനുള്ള ചിത്രം. പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയായി. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൈറ മുംബൈയില്‍ എത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…