Categories: MalayalamNews

അന്ന് മാരുതിയിൽ ആണെങ്കിൽ ഇന്ന് ബൊലേറോയിൽ..! സ്വന്തം വീട് വിട്ടിറങ്ങിയ സംഭവം സീരിയലിലും ആവർത്തിച്ചത് പങ്ക് വെച്ച് സാജൻ സൂര്യ

സ്വന്തം വീട് വിട്ടിറങ്ങുന്നതിനേക്കാൾ വലിയ വേദന മറ്റൊന്നില്ല. അതിന്റെ ഓർമ്മകൾ ഒരിക്കലും മായുകയുമില്ല. അത്തരത്തിൽ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന അവസ്ഥ ജീവിതത്തിലെ പോലെ തന്നെ സീരിയലിലും അനുഭവിക്കേണ്ടി വന്നത് പങ്ക് വെച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സാജൻ സൂര്യ.

ജനിച്ചു വളർന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവർ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവർക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു. ഓർമ്മകളെ കുറിച്ചു പറഞ്ഞാൽ ബാലിശമാകോ 🤔 വലിയ പറമ്പ് , മുറ്റത്തെ ടാങ്കിൽ നിറയെ ഗപ്പികളും ഒരു കുഞ്ഞൻ ആമയും ,മഴ പെയ്താൽ കൈയ്യെത്തി കോരാവുന്ന കിണർ അതിലെ മധുരമുള്ള വെള്ളം ,കരിക്ക് കുടിക്കാൻ മാത്രം അച്ഛൻ നട്ട ഗൗരിഗാത്ര തെങ്ങ്(ആ ചെന്തെങ്ങിന്റെ കരിക്കിൻ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാൻ വളർത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തിൽ ബാലരമയിൽനിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും. എഴുതിയാ കുറേ ഉണ്ട്.

അഗ്നിക്കിരയാക്കി തിരുനെല്ലിയിൽ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം Senti ഇല്ല. അച്ഛന്റെ ഓർമ്മകൾ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവൻ തീർന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറിൽ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറിൽ നിന്നൊരു കൊള്ളിയാൻ ഹൃദയത്തിലേക്ക് തുളച്ചു കയറി 🥺🥺🥺. എന്നെ സമാധാനിപ്പിക്കാൻ മോളെ ചേർത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാൻ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയിൽ. അന്നൊരു പഴയ മാരുതിയിൽ ആയിരുന്നെങ്കിൽ ഇന്ന് ബിലേറോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒത്തിരി മുഹൂർത്തങ്ങൾ നല്കി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago