മലയാള സിനിമകള്‍ ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ച് സിനിമാ മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിപിആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും മന്ത്രി വ്യക്തമാക്കി.
‘ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് ഞാനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും.’- മന്ത്രി പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമാ ചിത്രീകരണം തുടങ്ങാന്‍ കേരളത്തില്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഏഴ് സിനിമകളാണ് തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്ക് ചിത്രീകരണം മാറ്റുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനം വിടുന്നത്.
അതേസമയം, കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ ഒരു കാര്‍ക്കശ്യവും ഇല്ലാതെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും കേരളത്തില്‍ അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…