‘എൻജോയ് ചെയ്തു; കുറേ ചിരിച്ചു, വേറെ ലെവൽ പെർഫോമൻസ്’: ‘കനകം കാമിനി കലഹം’ കാണാതെ പോകരുതെന്ന് സാജിദ് യാഹിയ

ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണ് കനകം കാമിനി കലഹം. ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന സിനിമയുടെ ചിത്രീകരണം ഏകദേശം 40 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിവിൻ പോളിയെ നായകനാക്കി രതീഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം നിവിൻ പോളി തന്നെയാണ്. ഒരു മുഴുനീള എന്റർടയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കനകം കാമിനി കലഹം വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണെന്ന് നടൻ സാജിദ് യാഹിയ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കനകം കാമിനി കലഹം കണ്ട അനുഭവം സാജിദ് യാഹിയ പങ്കുവെച്ചത്. ഭയങ്കര രസമുള്ള സിനിമയും ഭയങ്കര രസമുള്ള പെർഫോമൻസുള്ള സിനിമയുമായാണ് കനകം കാമിനി കലഹമെന്ന് സാജിദ് പറഞ്ഞു. ഗ്രേസ് ആന്റണി, ജാഫർ ഇടുക്കി, വിൻസി അങ്ങനെ നിരവധി മികച്ച പെർഫോമൻസുകളാണ് ചിത്രത്തിലുള്ളത്. ചിത്രം നന്നായി എൻജോയ് ചെയ്തെന്നും കുറേ ചിരിച്ചെന്നും എല്ലാവരും സിനിമ കാണണമെന്നും സാജിദ് യാഹിയ അഭ്യർത്ഥിച്ചു. വ്യത്യസ്തമായ രീതിയിലുള്ള ഒരു സിനിമയും വ്യത്യസ്തമായ രീതിയിൽ എടുത്തിരിക്കുന്ന ഒരു സിനിമയും ആണിത്. കണ്ടു പരിചയമില്ലാത്ത ഒരു സ്റ്റൈലിലാണ് സിനിമ നറേറ്റ് ചെയ്തിരിക്കുന്നത്. ഇനിയും ഇങ്ങനത്തെ സിനിമകൾ ഉണ്ടാകണമെന്നും എല്ലാവരും കനകം കാമിനി കലഹം കാണണമെന്നും സാജിത് യാഹിയ പറഞ്ഞു.

ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും രതീഷിന്റെ തന്നെയാണ്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കള്‍ട്ട് റെവല്യൂഷന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ആദ്യ മലയാളചിത്രമാണ് നിവിൻ പോളി നായകനായ കനകം കാമിനി കലഹം. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് അഭിനേതാക്കൾ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago