വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്‌ന നസീമിനെ അറിയാത്ത മലയാളികൾ കുറവാണ്. കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷഫ്‌യുടെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിനാണ് ഷഫ്‌നയുടെ ജീവിത നായകൻ. ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ താരത്തെ എതിരേറ്റത്.
അതേ സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്. സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് ആയതെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും, അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർക്കുള്ളത്.സീരിയല്‍ ഹിറ്റായതോടെയാണ് സജിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കപ്പെട്ടത്.
ഇപ്പോൾ സജിൻ തന്റെ പ്രണയത്തെക്കുറിച്ചും കുടുംബവിശേഷങ്ങളും തുറന്നു പറയുകയാണ്, താരം പറയുന്നത് ഇങ്ങനെ, സാന്ത്വനത്തിലേക്ക് എത്താൻ പ്രധാന കാരണം ഭാര്യ ഷഫ്‌ന തന്നെയാണ്. ഷഫ്‌ന ചെയ്തുകൊണ്ടിരുന്ന സീരിയലിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു സജി സൂര്യ. സജി ചേട്ടൻ ആണ് ഷഫ്‌നയോട് സാന്ത്വനം പ്രോജക്റ്റ് വരുന്നു എന്നും അത് ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും ആണ് ചെയ്യുന്നത് എന്നും പറയുന്നതും. ചേട്ടൻ പറഞ്ഞിട്ടാണ് ഓഡിഷന് അറ്റൻഡ് ചെയ്യാൻ പോകുന്നതും ചേട്ടനും ചേച്ചിയും തെരെഞ്ഞെടുക്കുന്നതും എന്ന് താരം പറയുന്നു.
ഞങ്ങൾ വളരെ ചെറുപാപത്തിൽ തന്നെ വിവാഹിതർ ആയതാണ്. വിവാഹത്തിലേക്ക് കടക്കുമ്പോൾ എന്റെ പ്രായം 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്ഷം കഴിഞ്ഞപ്പോൾ തന്നെ മിക്കതും സോൾവ് ആയിരുന്നു. ഷഫ്‌നയുടെ വീട്ടിൽ ആയിരുന്നു പ്രശ്നം. ഇപ്പോൾ സോൾവായി വരുന്നു എന്ന് പറയാം. പ്രശ്നങ്ങൾ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാൽ, അതൊക്കെ അങ്ങ് കാലങ്ങൾ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുന്നു. എന്നും താരം വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…