‘കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സലാറി’ല്‍ മോഹന്‍ലാലിന് പകരം ജഗപതി ബാബു. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുനനു ചിത്രത്തിന്റെ ഷൂട്ടിങ്ങൊക്കെ നടന്നിരുന്നത്.
രാജമന്നാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് ജഗപതി ബാബു പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിലേയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് 2022 ഏപ്രില്‍ 14നാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ആഗോളതലത്തില്‍ തീയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറും നിര്‍മ്മിക്കുന്നത്. ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിക്കുന്ന കെജിഎഫ് 2ന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ഏപ്രില്‍ 14നാണ് കെജിഎഫ് 2 തീയേറ്ററുകളിലെത്തുക.
കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെ. ഛായാഗ്രഹണം ഭുവന്‍ ഗൗഡ. സംഗീതം രവി ബസ്രുര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…