ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സുമേഷ് ആൻഡ് രമേശ് എന്ന ചിത്രം ഡിസംബർ പത്തിന് തിയറ്ററുകളിൽ എത്തും. നവാഗതനായ സനൂപ് തൈക്കുടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സലിം കുമാർ, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സുമേഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും രമേഷ് എന്ന കഥാപാത്രമായി ബാലു വർഗീസും ചിത്രത്തിൽ എത്തുന്നു. അർജുൻ അശോകൻ, രാജീവ് പിള്ള. സലിം കുമാർ, പ്രവീണ, സുധീപ് ജോഷി, ഷെബിൻ, ബെൻസൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ ഇന്ദുകലാധരൻ എന്ന അച്ഛൻ കഥാപാത്രമായാണ് സലിം കുമാർ എത്തുന്നത്.
അടുത്തകാലത്ത് താൻ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഇന്ദുകലാധരൻ എന്ന് സലിം കുമാർ വ്യക്തമാക്കി. താൻ വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ സിനിമയിലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് രണ്ട് ആൺമക്കളാണ്. എന്റെ വീട്ടിൽ ഞാൻ എപ്പോഴും പറയുന്ന ഡയലോഗ് പോലും പടത്തിലുണ്ട്. ഇതൊന്നും എന്റെ കുടുംബത്തിൽ നടക്കില്ല എന്ന ഡയലോഗ് ആണത്’ – സലിം കുമാർ തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…