മലയാള സിനിമയിലെ മികച്ച കോമഡി താരങ്ങളിലൊരാളാണ് സലിംകുമാര്‍. കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല സ്വഭാവ കഥാപാത്രങ്ങളും തനിക്ക് ഇണങ്ങും എന്ന് സലിംകുമാര്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഓസ്‌കാറിന് സമര്‍പ്പിക്കപ്പെട്ട സിനിമ കൂടിയായിരുന്നു ആദാമിന്റെ മകന്‍ അബു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ കറുത്ത ജൂതന്‍ മികച്ച കഥയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.
1969ല്‍ ഗംഗാധരന്റേയും കൗസല്യയുടേയും മകനായാണ് സലിംകുമാര്‍ ജനിച്ചത്. ഒരു ഹിന്ദു കുടുംബത്തിലായിരുന്നു ജനനം. എങ്കിലും പിതാവ് ഒരു ദൈവവിശ്വാസി ആയിരുന്നില്ല. സഹോദരന്‍ അയ്യപ്പനെ പിന്തുടര്‍ന്നിരുന്ന ഒരു വ്യക്തിയായിരുന്നു പിതാവ്. ഒരു നിരീശ്വരവാദി ആയിരുന്നു പിതാവ് എന്ന് സലിംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് പറവൂരില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മകനെ സലീം എന്ന് പേരിടാന്‍ ഒരു കാരണവും ഉണ്ട്. സലിംകുമാര്‍ തന്നെ പറയുകയാണ് ആ കാരണം. സലീം എന്ന പേരിട്ടത് അച്ഛന്‍ ആയിരുന്നു. മതപരമായ വേര്‍തിരിവുകള്‍ ഒഴിവാക്കാനായിരുന്നു പിതാവ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ശ്രീനാരായണമംഗലം കോളേജില്‍ നിന്നുമാണ് സലിംകുമാര്‍ പ്രീഡിഗ്രി കഴിഞ്ഞത്. ഒരു പാട്ടുകാരന്‍ ആവാന്‍ ആയിരുന്നു സലിംകുമാര്‍ ആദ്യം താല്‍പര്യപ്പെട്ടത്. എന്നാല്‍ പിന്നീട് മിമിക്രി രംഗത്തേക്ക് തിരിയുക ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ആണ് സലിംകുമാര്‍ പഠിച്ചത്. അവിടെനിന്ന് മിമിക്രിയില്‍ പലതവണ അദ്ദേഹം അവാര്‍ഡ് നേടിയിട്ടുണ്ട്.
കൊച്ചിന്‍ കലാഭവനില്‍ നിന്നാണ് സലിംകുമാര്‍ തന്റെ കലാജീവിതം ആരംഭിച്ചത്. പിന്നീട് ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ കോമിക്കോള, സിനിമ അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ദിലീപിനൊപ്പം ആണ് ഇദ്ദേഹം കരിയര്‍ തുടങ്ങിയത്. പിന്നീട് ദിലീപ് സിനിമകളിലെ ഒരു അവിഭാജ്യഘടകമായി സലിംകുമാര്‍ മാറി. മലയാളത്തിനു പുറമേ അന്യഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. സുനിത എന്നാണ് ഭാര്യയുടെ പേര്. ആരോമല്‍, ചന്തു എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്ക്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…