‘എന്ത് പരിപാടിയാണ് ഈ കാണിക്കുന്നത്, ഇത് ശരിയല്ല’; തിയറ്ററിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകർക്ക് എതിരെ സൽമാൻ ഖാൻ

തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സിനിമ റിലീസ് ആകുമ്പോൾ ആരാധകർ പലവിധത്തിലാണ് അത് ആഘോഷമാക്കുന്നത്. ചിലർ താരങ്ങളുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമ്പോൾ മറ്റ് ചിലർ തിയറ്റർ പരിസരത്ത് ചെണ്ടമേളം നടത്തും. എന്നാൽ, ഉത്തരേന്ത്യയിൽ ഒരിടത്ത് കുറച്ച് കൈവിട്ട കളി ആയിരുന്നു ആരാധകർ നടത്തിയത്. സൽമാൻ ഖാന്റെ പുതിയ ചിത്രത്തിന്റ് സ്ക്രീനിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം.

ആവേശം അതിരുവിട്ട ആരാധകർ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുകയായിരുന്നു. സൽമാൻ ഖാന്റെ പുതിയ ചിത്രമായ ‘ആന്റിം – ദ ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ സ്ക്രീനിങ് വീഡിയോ പ്രദർശിച്ചപ്പോൾ ആയിരുന്നു ആരാധകരുടെ കൈവിട്ട കളി. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്തു വന്നു. ഇൻസ്റ്റഗ്രാമിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സൽമാൻ കുറിപ്പ് പങ്കുവെച്ചു.

വീഡിയോ പങ്കുവെച്ച് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, ‘തിയറ്ററിന് ഉള്ളിലേക്ക് പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജീവന്‍ അപകടത്തിലാക്കും. തിയറ്ററിന് ഉള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ ഉടമസ്ഥർ അനുവദിക്കരുത്. പ്രവേശനകവാടത്തിൽ തന്നെ തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണം.’ സിനിമ എല്ലാവിധത്തിലും ആസ്വദിക്കുകയെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയാണെന്നും സൽമാൻ ഖാൻ കുറിച്ചു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago