ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ താരം വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയില്‍ സ്ഥിരതാമസമാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സാമൂഹിക മാദ്ധ്യമത്തില്‍ വന്ന ഒരു കമന്റ് സല്‍മാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസ് ഖാനാണ് താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ ചാനലില്‍ അര്‍ബാസ് ഖാന്‍ നടത്തുന്ന ടോക്ക് ഷോയില്‍ അതിഥിയായെത്തിയതായിരുന്നു സല്‍മാന്‍. താരത്തിന്റെ ഭാര്യയുടെ പേര് നൂര്‍ എന്നാണെന്നും ഇവര്‍ക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്.
എന്നാല്‍ സല്‍മാന്‍ പിന്നീട് ആരോപണം പൂര്‍ണമായും നിഷേധിച്ചു. താന്‍ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്റുകള്‍ താന്‍ നിത്യേന കേള്‍ക്കുന്നതിനാല്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ലെന്നും സല്‍മാന്‍ പറഞ്ഞു.ഇത്തരക്കാര്‍ക്ക് ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടുന്നു എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ താരം താന്‍ തന്റെ ഒന്‍പതാം വയസു മുതല്‍ ഇന്ത്യയില്‍ ഗാലക്‌സി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനാണെന്നും ആരോട് വേണമെങ്കിലും ഇതിനെകുറിച്ച് അന്വേഷിക്കാമെന്നും പറഞ്ഞു.
രാധേ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത വാണ്ടഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഇത്. പ്രഭുദേവ തന്നെയാണ് രണ്ട് സിനിമകളും സംവിധാനം ചെയ്തത്. ആദ്യഭാഗം സൂപ്പര്‍ ഹിറ്റ് ആയിരുന്നു എങ്കിലും രണ്ടാം ഭാഗം കനത്ത പരാജയമായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…