Categories: Celebrities

സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിലേക്കോ? ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി, ഒപ്പം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. പ്രശസ്ത തെലുങ്ക് നടനായ നാഗചൈതന്യയെ ആണ് താരം വിവാഹം ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ സാമന്ത വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സാമന്ത അക്കിനേനി എന്നായിരുന്നു വിവാഹശേഷം താരത്തിന്റെ ഐഡി. ഇതു മാറ്റി സാമന്ത റുത്ത് പ്രഭു എന്ന് താരം ആക്കിയിരിക്കുകയാണ്. ഇന്‍സ്റ്റയിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം ആക്കിയിട്ടുണ്ട് സാമന്ത. എന്തായാലും ഇതിനെ കുറിച്ച് യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.

സാമന്തയുടെ അമ്മ ഒരു മലയാളിയാണ്. താരം ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ഇരുവരുടെയും വിവാഹം ഗോവയില്‍ വെച്ചായിരുന്നു കഴിഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ പ്രശസ്ത താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷം കുറച്ചുകാലം താരം സിനിമയില്‍ സജീവമല്ല തായി. പിന്നീട് ഫാമിലി മാന്‍ എന്ന വെബ്ബ് സീരീസില്‍ അഭിനയിച്ച താരം ശക്തമായി തിരിച്ചു വന്നിരുന്നു. ഇതിനിടയിലാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ചില തെലുഗു മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. നാഗചൈതന്യ യുടെ ഒരുപാട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പതിവ് താരത്തിനുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അങ്ങനെയുള്ള ചിത്രങ്ങള്‍ ഒന്നും കാണാറില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും താരം ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒന്നും ഇട്ടിട്ടില്ല. മറ്റു ചില കാരണങ്ങളും കൂടി തെലുഗു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago