തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമോചനത്തിന്റെ നാളുകളിൽ കൂടിയാണ് കടന്നു പോകുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തനിക്കെതിരായ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നവർക്ക് സാമന്ത നന്ദി അറിയിക്കുന്നു. ‘തനിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും കുട്ടികൾ വേണ്ടെന്ന് പറഞ്ഞതായും അവസരവാദിയാണെന്നും ഗർഭഛിദ്രം നടത്തിയെന്നും’ തനിക്കെതിരെ ഇത്തരക്കാർ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു. വിവാഹമോചനം തന്നെ വേദന നിറഞ്ഞതാണെന്നും ഈ സമയത്തെ തനിച്ച് അതിജീവിക്കാൻ തന്നെ അനുവദിക്കണമെന്നും തനിക്കെതിരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ കഠിനമാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു. പക്ഷേ, ഇത്തരത്തിലുള്ള ഒരു ആരോപണങ്ങളും തന്നെ തകർക്കാൻ താൻ അനുവദിക്കില്ലെന്നും സാമന്ത പറഞ്ഞു.
നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആയിരുന്നു സാമന്തയും നാഗചൈതന്യയും ഒരേ രീതിയിലുള്ള വാർത്താക്കുറിപ്പ് പങ്കുവെച്ച് തങ്ങളുടെ വേർപിരിയൽ തീരുമാനം ആരാധകരെ അറിയിച്ചത്. സാമന്ത സോഷ്യൽ മീഡിയയിൽ സാമന്ത നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി എന്നഭാഗം ഒഴിവാക്കി റൂത്ത് പ്രഭു എന്ന് തന്നെയാക്കിയിരുന്നു. ഇതോടെയാണ് താരങ്ങൾ വേർപിരിയാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.
എന്നാൽ, ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഇരുവരും എല്ലായ്പ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുകയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ ഇരുവരും അറിയിക്കുകയായിരുന്നു. ഗൗതം മോനോന്റെ തെലുഗു ചിത്രമായ ‘യേ മായ ചേസാവെ’യിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. 2017 ഒക്ടോബറിൽ ഇവർ വിവാഹിതരാകുകയും ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…