ഷാരുഖ് ഖാൻ ചിത്രത്തിൽ നയൻതാരയ്ക്ക് പകരമാകാൻ സാമന്ത റൂത്ത് പ്രഭു? പക്ഷേ, സത്യം ഇതാണ്

താരപുത്രൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ഷാരുഖ് ഖാൻ ചിത്രത്തിൽ നിന്ന് നയൻതാര പിൻമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ഖാൻ അറസ്റ്റിലായതോടെ ഷാരുഖ് ഖാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. മകൻ അറസ്റ്റിലായതിനു പിന്നാലെ തന്റെ എല്ലാ ചിത്രങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ച് ഷാരുഖ് ഖാൻ മകന്റെ കേസിന്റെ കാര്യങ്ങൾക്കായി സമയം മാറ്റി വെച്ചിരുന്നു. ഷാരുഖ് ബ്രേക്ക് എടുത്തത് അദ്ദേഹത്തിന്റെ ചിത്രത്തെയും ബാധിച്ചു.

സിനിമയിൽ നിന്ന് ഷാരുഖ് ഖാൻ ബ്രേക്ക് എടുത്തതിനാൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാൻ ചിത്രത്തിൽ നയൻതാരയുടെ ഭാഗങ്ങൾ പറഞ്ഞ സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ, മറ്റ് നിരവധി സിനികൾക്കായി നയൻതാര കരാർ ഒപ്പിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാത്തിരിക്കാനും സാധ്യമല്ല. ഇക്കാരണത്താലാണ് നയൻതാര സിനിമയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡേറ്റുകൾ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഷാരുഖ് ചിത്രത്തിൽ നിന്ന് പിൻമാറാൻ നയൻതാരയെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ആറ്റ്ലി ചിത്രത്തിനായി ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു നയൻതാര മാറ്റി വെച്ചിരുന്നത്.

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതു കൊണ്ടല്ല, പ്രൊഫഷണൽ കാരണങ്ങളാലാണ് നടി ഉയർന്ന ബജറ്റ് പ്രൊജക്റ്റിൽ നിന്ന് വിടാൻ തൂരുമാനിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആരും പുറത്തു വിട്ടിട്ടില്ല. അതേസമയം, നയൻതാര പിൻമാറിയ സാഹചര്യത്തിൽ സാമന്ത റൂത്ത് പ്രഭുവിനെ നയൻതാരയ്ക്ക് പകരമായി ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് വെറും റൂമറുകൾ മാത്രമാണെന്നും സാമന്ത ഈ ചിത്രത്തിൽ കാണില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, നയൻതാര തന്നെ ചിത്രത്തിൽ അഭിനയിക്കാനുള്ള സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകളുണ്ട്. നയൻതാരയെ പരിഗണിക്കുന്നതിന് മുമ്പ് സംവിധായകൻ ആറ്റ്ലി സാമന്തയെ ആയിരുന്നു ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് സാമന്ത ഈ ഓഫർ നിരസിക്കുകയായിരുന്നു. ഭർത്താവ് നാഗചൈതന്യയുമായി വേർപിരിയുകയാണെന്ന് കഴിഞ്ഞയിടെ സാമന്ത പ്രഖ്യാപിച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago