പേരു മാറ്റത്തിനു പിന്നില്‍ വിവാഹമോചനമോ? സാമന്തയുടെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യന്‍ താരം സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്ത പ്രചരിച്ചു.

ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. തന്റെ ഏറ്റവും പുതിയ സീരീസായ ഫാമിലി മാന്‍ 2 മായി ബന്ധപ്പെട്ട് പുറത്ത് വന്ന ട്രോളുകള്‍ക്ക് മറുപടി നല്‍കികൊണ്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ ഇത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഫാമിലി മാന്‍ സംബന്ധിച്ച വിവാദങ്ങളോട് താന്‍ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകള്‍ തനിക്കെതിരേ വന്നു. പക്ഷേ സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ താന്‍ സംസാരിക്കുമെന്നും സാമന്ത പറയുന്നു.

 

അതേ സമയം തമിഴ് ജനതയെ മോശമായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഫാമിലി മാന്‍ 2നെതിരേ വിമര്‍ശനമുയര്‍ന്നത്. ഇതിനോടായിരുന്നു സാമന്തയുടെ പ്രതികരണം. എന്നാല്‍ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളോട് നാഗചൈതന്യ പ്രതികരിച്ചിട്ടില്ല. 2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. 2017ല്‍ ഗോവയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

സിനിമയില്‍ തിരക്കേറിയ നടിയാണ് സാമന്ത. ത്രില്ലര്‍ വെബ് സീരീസായ ദ ഫാമിലി മാന്‍ 2 ലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതല്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. സാമന്തയെ കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം, അശ്വിന്‍ ഒരുക്കുന്ന ഗെയിം ഓവര്‍ എന്നിവയും സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago